
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന മാഞ്ചസ്റ്രർ ഡെർബിക്ക് ഇന്ന് പന്തുരുളും. ഇന്ത്യൻ സമയം രാത്രി 11 മുതൽ യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രാഫോർഡിലാണ് മത്സരം. പോയിന്റ് ടേബിളിൽ നിലവിൽ യുണൈറ്രഡ് ആറാമതും സിറ്റി എഴാമതുമാണ്.
കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായ മാഞ്ചസ്റ്രർ യുണൈറ്രഡിന് സിറ്റിക്കെതിരെ ജയം നേടുകയെന്നത് അഭിമാന പ്രശനവും അത്യാവശ്യവുമാണ്.
നോട്ട് ദ പോയിന്റ്
കഴിഞ്ഞ സീസണിൽ മുഖാമുഖം വന്ന രണ്ട് മത്സരത്തിലും മാഞ്ചസ്റ്റർ യുണൈറ്രഡിനായിരുന്നു ജയം.
ഈ സീസണിൽ അഞ്ച് എവേ മത്സരങ്ങളിൽ മാഞ്ചസ്റ്രർ സിറ്റി തോറ്രിട്ടുണ്ട
സ്വന്തം തട്ടകത്തിൽ മാഞ്ചസ്റ്രർ യുണൈറ്രഡും ഇത്തവണ ഇതുവരെ മോശമാണ്