guruvayoor

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ ഭക്തർക്ക് വിലക്ക്. 22 ക്ഷേത്ര ജീവനക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് തീരുമാനം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഗുരുവായൂർ ക്ഷേത്രം ജീവനക്കാരിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 46 പേർക്കാണ് കൊവിഡ് പോസിറ്റീവായത്. രണ്ടാഴ്‌ചത്തേക്കാണ് ഭക്തർക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

Posted by Guruvayur Devaswom on Friday, December 11, 2020

വിവാഹം, തുലാഭാരം ഉൾപ്പടെയുളള ചടങ്ങുകൾക്കും പൂർണമായും വിലക്കുണ്ടാകും. എന്നാൽ ഇന്ന് നടത്താൻ നിശ്‌ചയിച്ചിരിക്കുന്ന വിവാഹങ്ങൾ നടത്തും. ക്ഷേത്രത്തിന് അകത്തെ പൂജാ കർമ്മങ്ങളിൽ മാറ്റമുണ്ടാകില്ല. അത്യാവശ്യം ജീവനക്കാർക്ക് മാത്രമായിരിക്കും പ്രവേശനം. ക്ഷേത്ര പരിസരവും ഇനർ റിംഗ് റോഡും പൂർണമായും നിയന്ത്രിത മേഖലയാക്കിയിട്ടുണ്ട്. അടുത്ത മാസം മുതൽ എല്ലാ മാസവും ജീവനക്കാർക്ക് ആന്റിജൻ പരിശോധന നടത്താൻ ദേവസ്വം ബോർഡ് തീരുമാനമെടുത്തിട്ടുണ്ട്.