prithvipal-singh

ന്യൂഡൽഹി: രാജ്യത്തിന്റെ മൂന്ന് സൈനിക വിഭാഗങ്ങളിലും സേവനം അനുഷ്‌‌ഠിച്ച ധീരൻ,​ ലോകമഹായുദ്ധത്തിലും 1965ലെ ഇന്ത്യ- പാകിസ്ഥാൻ യുദ്ധത്തിലും പങ്കെടുത്തയാൾ. പ്രത്യേകതയാർന്ന വിശേഷണങ്ങൾ അനവധിയാണ് കേണൽ പ്രിഥ്വിപാൽ സിംഗ് ഗില്ലിന്. ഇപ്പോഴിതാ മ‌റ്റൊരു അപൂർവ നേട്ടവും പ്രതാപ് സിംഗിന് സ്വന്തമായിരിക്കുന്നു. ഇന്ന് അദ്ദേഹത്തിന് നൂറ് വയസ് തികയുകയാണ്. ബ്രിട്ടീഷ് ഭരണകാലത്ത് രണ്ടാംലോക മഹായുദ്ധത്തിൽ റോയൽ ഇന്ത്യൻ എയർഫോഴ്‌സിൽ പൈല‌റ്റായാണ് കേണൽ തന്റെ സൈനിക ജീവിതം ആരംഭിച്ചത്. പിന്നീട് നാവിക സേനയിൽ ചേർന്ന് ഇന്ത്യൻ സമുദ്രങ്ങളിൽ സുരക്ഷ ചുമതല വഹിച്ചു. പിന്നീട് ഗണ്ണർ ഓഫീസറായി കരസേനയിലെത്തിയ പ്രിഥ്വിപാൽ സിംഗ് 1965ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ പങ്കെടുത്തു. പിന്നീട് അസം റൈഫിൾസിൽ സെക്‌ടർ കമാന്ററായി മണിപൂരിൽ സേവനമനുഷ്‌ഠിച്ചു.

നിരവധി പേരാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ കേണൽ സിംഗിനെ ആശംസകൾ അറിയിച്ചത്. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ‌്ടൻ അമരീന്ദർ സിംഗ് കേണൽ സിംഗിന് പിറന്നാൾ ആശംസ നേർന്നു. 'നൂറാം പിറന്നാൾ ആഘോഷിക്കുന്ന കേണൽ പ്രിഥ്വിപാൽ സിംഗിനെ അഭിനന്ദിക്കുന്നു. മൂന്ന് സേനകളിലും ജോലി നോക്കിയിട്ടുള‌ള അദ്ദേഹത്തിന് എന്റെ പിറന്നാൾ ആശംസകൾ.' അമരീന്ദർ സിംഗ് ട്വി‌റ്ററിൽ കുറിച്ചു.

ദേവാലിയിലെ സ്‌കൂൾ ഒഫ് ആ‌ർട്ടിലെറിയിൽ പരിശീലനം പൂർത്തിയാക്കിയ അദ്ദേഹം 1965ലെ യുദ്ധത്തിൽ 71 ആർമേർഡ് റെജിമെന്റിനെ നയിച്ചതായി കരസേന പശ്ചിമകമാന്റ് ജനറൽ ഓഫീസർ കമാന്റിംഗ് ആയിരുന്ന ലഫ്.ജനറൽ കെ.ജെ.സിംഗും ട്വി‌റ്ററിലൂടെ അനുസ്‌മരിച്ചു.

THE ONLY OFFR TO SERVE IN THE INDIAN NAVY, AIR FORCE&ARMY turns 100. ALSO COMMANDED AR SECTOR (PMF).
Col Prithipal Singh Gill (without family consent) joined the Royal Indian Air Force and was commissioned as Pilot Officer stationed at Karachi, flying Howard aircrafts. 1/2.. pic.twitter.com/HRHsTtF2B0

— Lt Gen K J Singh (@kayjay34350) December 11, 2020