തിരുവനന്തപുരം ജില്ലയിലെ പേട്ടയിൽ നിന്ന് കവറടിക്ക് പോകുന്ന വഴിയുള്ള ഒരു വീട്ടിൽ നിന്ന് രാത്രിയോടെ വാവയ്ക്ക് ഒരു കോൾ എത്തി.ചെറിയ ഒരു ഇടവഴിയിലൂടെ വേണം വീട്ടിലെത്താൻ.സ്ഥലത്തെത്തിയപ്പോഴാണ് വാവ കാര്യങ്ങൾ അറിയുന്നത്.

ഗൃഹനാഥൻ രാത്രിയോടെ ഗേറ്റടക്കാൻ ചെന്നതും കാണുന്നത് ഒരു വലിയ അണലി വീടിനകത്തേക്ക് വരുന്നു.പേടിച്ച് ഗേറ്റടക്കാൻ നോക്കിയെങ്കിലും ഗേറ്റിനടിയിൽ അണലി കുടുങ്ങി.വേദന കാരണം നല്ല ദേഷ്യത്തിലാണ് അണലി,ഈ സമയം രക്ഷപ്പെടുത്തുക പ്രയാസകരമാണ്. കടികിട്ടാൻ സാദ്ധ്യത കൂടുതലാണ്.അപ്പോഴാണ് അടുത്ത കോൾ ഒരു വീട്ടിലെ സ്ലാബിനടിയിൽ മൂർഖൻ പാമ്പും, മൂന്ന് തവളകളും...കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...