eemran-hashmi

ഇരുപതുകാരനായ വിദ്യാർത്ഥിയുടെ പ്രവേശന കാർഡിൽ അച്ഛന്റെയും അമ്മയുടെയും പേരിന്റെ സ്ഥാനത്ത് നടൻ ഇമ്രാൻ ഖാന്റെയും,സണ്ണി ലിയോണിന്റെയും പേരുകൾ ചേർത്ത സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ സാക്ഷാൽ ഇമ്രാൻ ഹാഷ്മി തന്നെ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.

I swear he ain’t mine 🙋🏼‍♂️ https://t.co/ARpJfqZGLT

— Emraan Hashmi (@emraanhashmi) December 9, 2020

വിഷയവുമായി ബന്ധപ്പെട്ടുവന്ന വാർത്തകളുടെ ലിങ്ക് ട്വിറ്ററിൽ ഷെയ്ർ ചെയ്തുകൊണ്ട് ' സത്യമായും അവൻ എന്റേതല്ല' എന്നാണ് കുറിച്ചിരിക്കുന്നത്. താരത്തിന്റെ രസകരമായ കമന്റ് ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു.

ബിഹാറിലെ മുസാഫർപുറിലെ ധൻരാജ് മഹ്‌തോ ഡിഗ്രി കോളജിലെ ബിഎ രണ്ടാം വർഷ വിദ്യാർഥിയായ കുന്ദൻ കുമാറാണ് പ്രവേശന കാർഡിൽ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് ഇമ്രാൻ ഹാഷ്മയുടെ പേര് ചേർത്തത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഭീം റാവു അംബേദ്കർ ബിഹാർ സർവകലാശാല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.