
ആസിഫ് അലിയെ കേന്ദ്രകഥാപാത്രമാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന എല്ലാം ശരിയാകും ഡിസംബർ 18ന് ഈരാറ്റുപേട്ടയിൽ ആരംഭിക്കും.ഇടതുപക്ഷ യുവജനപ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകന്റെ വേഷമാണ് ആസിഫിന്. രാഷ്ട്രീയ കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ രജിഷ വിജയൻ നായികയായി എത്തുന്നു. അനുരാഗ കരിക്കിൻ വെള്ളത്തിനുശേഷം ആസിഫും രജിഷയും വീണ്ടും ഒന്നിക്കുകയാണ്. സിദ്ധിഖ്, കലാഭവൻ ഷാജോൺ, സുധീർ കരമന, ജോണി ആ ന്റണി, സേതുലക്ഷമി, തുളസി എന്നിവരാണ് മറ്റു താരങ്ങൾ. ഡോ. പോൾസ് എന്റർടെയ്ൻമെന്റ് ആൻഡ് തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ ഡോ. പോൾ വർഗീസും തോമസ് തിരുവല്ലയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് ഷാരിസ് മുഹമ്മദ് തിരക്കഥ ഒരുക്കുന്നു. ഗാനങ്ങൾ ബി. കെ ഹരിനാരായണൻ. സെൻട്രൽ പിക് ചേഴ്സ് ചിത്രം പ്രദർശനത്തിന് എത്തിക്കും.