chemical-factory-blast


ഹൈദരാബാദ്: ഹൈദരാബാദിൽ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ബൊല്ലാരാം മേഖലയിലെ വിന്ധ്യ ഓര്‍ഗാനിക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഫാക്ടറിയിലാണ് പൊട്ടിത്തെറിയും തീപിടിത്തവുമുണ്ടായത്. പരിക്കേറ്റ 11 തൊഴിലാളികളെ ആശുപത്രിയിലെയ്ക്ക് മാറ്റിയെന്നും സംഭവസ്ഥലത്ത് ഫയര്‍ഫോഴ്‌സിന്റെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

നിരവധി പേര്‍ക്ക് പരിക്കുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.ഫാക്ടറിയില്‍ സൂക്ഷിച്ച രാസലായനിക്ക് തീപിടിത്തമുണ്ടായതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.