enforcement-raid

കൊല്ലം: തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിലായ റൗഫ് ഷെരീഫിന്റെ വീട്ടിൽ എൻഫോഴ്സ്‌മെന്റ് പരിശോധന. റൗഫ് നിരോധിത സംഘടനയായ സിമിയുടെ പ്രവർത്തകനാണ്. കൊല്ലം അഞ്ചൽ സ്വദേശിയായ ഇയാളുടെ വീട്ടിൽ നടക്കുന്ന പരിശോധന ഇപ്പോഴും തുടരുകയാണ്. ഇന്ന് രാവിലെയാണ് ഇ ഡി റൗഫ് ഷെരീഫിനെ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്‌തത്.

റൗഫിന്റെ വീട്ടിലെ പരിശോധനാ വിവരമറിഞ്ഞെത്തിയ എസ് ഡി പി ഐ പ്രവർത്തകർ പ്രദേശത്ത് പ്രതിഷേധിക്കുകയാണ്. വിദേശ നാണയ വിനിമ ചട്ടം ലംഘിച്ചതിന് ലക്‌നൗ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ പ്രതിയായ റൗഫ് വിദേശത്തേക്ക് കടന്നിരുന്നു. ഇതേ തുടർന്ന് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്ന് പുലർച്ചെ മസ്‌കറ്റിൽ നിന്നെത്തിയ റൗഫിനെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയായിരുന്നു.