journalist

കാബൂൾ: അഫ്ഗാനിസ്ഥാനിൽ മാദ്ധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. അരിയാന ന്യൂസിൽ അവതാരകനായ ഫാർദിൻ അമിനിയാണ് വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് കാബൂൾ പൊലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

അഫ്ഗാനിസ്ഥാനിൽ ഈ വർഷം വിവിധ ആക്രമണങ്ങളിൽ കുറഞ്ഞത് പത്ത് മാദ്ധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം കിഴക്കൻ പ്രവിശ്യയായ നംഗർഹാറിൽ 25 കാരിയായ മാദ്ധ്യമപ്രവ‌ർത്തക മലാലൈ മൈവാന്ദിനെ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് കൊലപ്പെടുത്തിയിരുന്നു.