
പാട്ന: ബീഹാർ മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്. വൃക്കകളുടെ പ്രവർത്തനം വഷളാകുന്നതായി അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ. ഉമേഷ് പ്രസാദ് പറഞ്ഞു. ഈ അവസ്ഥയിൽ പ്രവചിക്കാൻ പ്രയാസമാണ്.
'ഇത് ആശങ്കയുളവാക്കുന്ന അവസ്ഥയാണ്. ഇക്കാര്യം അധികൃതരെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും' ഡോക്ടർ പറഞ്ഞു.
കാലിത്തീറ്റ കുംഭകോണ കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന ലാലുപ്രസാദ് യാദവിനെ രണ്ടാഴ്ചകൾക്ക് മുമ്പാണ് റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചത്. കേസിൽ 2017ലാണ് ലാലുവിനെ കോടതി ശിക്ഷിച്ചത്.