aortic

ചെന്നൈ: സിംസ് ഹോസ്‌പിറ്റലിലെ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് കാർഡിയാക് ആൻഡ് ഓ‌ർട്ടിക് ഡിസോർ‌ഡേഴ്‌സ് (ഐ.സി.എ.ഡി) അമേരിക്കൻ അസോസിയേഷൻ ഒഫ് തൊറാസിക് സർജറി, ഏഷ്യൻ സൊസൈറ്റി ഒഫ് കാർഡിയോവാസ്‌കുലാർ‌ ആൻഡ് തൊറാസിക് സർജറി, ഇന്ത്യൻ അസോസിയേഷൻ ഒഫ് കാർഡിയോവാസ്‌കുലാർ‌ ആൻഡ് തൊറാസിക് സർജറി എന്നിവയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഒമ്പതാമത് അന്താരാഷ്‌ട്ര ഓർട്ടിക് ഉച്ചകോടിയ്ക്ക് ചെന്നൈയിൽ തുടക്കമായി.

രണ്ടുദിവസമായി നടക്കുന്ന ഉച്ചകോടിയിൽ മുഖ്യ പ്രഭാഷണം നടത്തുന്നത് പ്രൊഫ. ജോസഫ് ബാവറിയ (പെൻ ഹാർട്ട് ആൻഡ് വാസ്‌കുലർ സെന്റർ), ടെക്‌സാസ് ഹാർട്ട് ഇൻസ്‌റ്റിറ്റ്യൂട്ടിലെ പ്രൊഫ. ജോസഫ് കൊസേലി എന്നിവരാണ്.

ഇന്ത്യയ്ക്ക് പുറമേ അമേരിക്ക, ബ്രിട്ടൻ, ജർമ്മനി, ഇറ്റലി, ബെൽജിയം, ഓസ്‌ട്രിയ, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖരും ചർച്ചകളിൽ സംബന്ധിക്കുമെന്ന് ഐ.സി.എ.ഡി ഡയറക്‌ടറും ഉച്ചകോടിയുടെ ഓർഗനൈസിംഗ് ചെയർമാനുമായ ഡോ.വി.വി. ബാഷി പറഞ്ഞു.