
തിരുവനന്തപുരം: സ്വർണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന്
ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നൽകിയതിന് പിന്നാലെ സി.എം രവീന്ദ്രനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രവീന്ദ്രനെ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ഒന്നും ചെയ്യാനാകില്ലെന്നും ഇത് വരെ എന്ത് തെളിവാണ് ലഭിച്ചതെന്ന് ഏജൻസികൾ വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.രവീന്ദ്രനെതിരായ ആരോപണം ആർഎംപി കെട്ടിച്ചമച്ചതാണെന്നും രവീന്ദ്രൻ അന്വേഷണ ഏജൻസികൾക്ക് മുന്നിൽ ഹാജരാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശരീരിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിന് ഹാജരാകാൻ രണ്ടായ്ച കൂടി സമയം നീട്ടി നൽകണമെന്ന് രവീന്ദ്രൻ ആവശ്യപ്പെട്ടിരുന്നു.ഇത് ഇഡി പരിശോധിക്കാൻ ഒരുങ്ങുകയും ഇതിനായി പ്രത്യേത മെഡിക്കൽ സംഘത്തെ രൂപീകരിക്കുമെന്നുള്ലള റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഇയാൾ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയത്. തുടർന്നാണ് രവീന്ദ്രന് പിന്തുണയുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.മൂന്നു തവണ ഇ.ഡി നോട്ടിസ് നല്‍കിയെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലില്‍നിന്ന് സി.എം.രവീന്ദ്രൻ മാറിനിൽക്കുകയായിരുന്നു.