zodiac-killer

വാഷിംഗ്ടൺ: കാലിഫോർണിയയെ ഭീതിയിലാഴ്ത്തിയ അജ്ഞാതനായ കൊടുംകുറ്റവാളി അരനൂറ്റാണ്ട് മുൻപ് എഴുതിയ കത്ത് ഒരുപാട് കാലത്തെ ശ്രമങ്ങൾക്ക് ഒടുവിൽ വിദഗ്ദ്ധർ ഡീകോഡ് ചെയ്തു. സോഡിയാക് കില്ലർ എന്നാണ് ഈ കുറ്റവാളി അറിയപ്പെട്ടിരുന്നത്. ഇയാൾ 37 പേരെ കൊലപ്പെടുത്തിയിരുന്നു. ”എന്നെ പിടിക്കാൻ ശ്രമിക്കുന്നത് നിങ്ങൾ വളരെയധികം ആസ്വദിക്കുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഗ്യാസ് ചേമ്പറിനെ (വിഷവാതകം ഉപയോഗിച്ച് കൊല്ലാനായി നിർമ്മിച്ച മുറി) ഞാൻ ഭയപ്പെടുന്നില്ല, കാരണം അത് എന്നെ എത്രയും പെട്ടെന്ന് തന്നെ പറുദീസയിലേക്ക് അയയ്ക്കും. കാരണം എനിക്കുവേണ്ടി പ്രവർത്തിക്കാൻ ഇപ്പോൾ മതിയായ അടിമകൾ എനിക്കുണ്ട്. - എന്നായിരുന്നു കത്തിൽ എഴുതിയിരുന്നത്. 1969 ൽ സാൻഫ്രാൻസിസ്‌കോ ക്രോണിക്കിളിലേക്കാണ് ഇയാൾ ഈ കത്ത് അയച്ചത്. എന്നാൽ, കത്തിലെ ഉള്ളടക്കം ആർക്കും കണ്ടെത്താനായില്ല. പല തവണ ഇത്തരത്തിലുള്ള കത്തുകൾ ഇയാൾ പത്രങ്ങളിലേക്ക് അയച്ചിട്ടുണ്ട്. അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും ഒക്കെ ഉൾപ്പെട്ടതായിരുന്നു കത്ത്. എഴുത്തുകാർ, ക്രിമിനോളജിസ്റ്റുകൾ, കുറ്റാന്വേഷകർ തുടങ്ങി നിരവധിയാളുകൾ കത്ത് ഡീകോഡ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്.