
വാഷിംഗ്ടൺ: ഇന്ത്യൻ വംശജനായ രാജാ ജോൺ വർപുതൂർ ചാരിയെന്ന രാജാ ചാരി നാസയുടെ അടുത്ത ചാന്ദ്രദൗത്യമായ ആർതെമിസിന്റെ ഭാഗമാകുന്നു. ദൗത്യത്തിന്റെ ഭാഗമാവുന്ന 18 ബഹിരാകാശ സഞ്ചാരികളിൽ ഒരാളാണ് രാജാ ചാരി.
ചന്ദ്രനിൽ മനുഷ്യരെ എത്തിക്കാൻ ശ്രമിക്കുന്ന നാസയുടെ വലിയ ടീമിൽ ചെറിയൊരു ഭാഗമാവാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് 43 കാരനായ രാജാ ചാരി പറഞ്ഞു.
യു.എസ്. എയർഫോഴ്‌സ് കേണലായ രാജാ ചാരി 2017ലാണ് നാസയുടെ ഭാഗമാവുന്നത്. യു.എസ്. എയർഫോഴ്‌സ് അക്കാഡമി, യു.എസ് നാവൽ ടെസ്റ്റ് പൈലറ്റ് സ്‌കൂൾ, മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി എന്നിവിടങ്ങളിലായിരുന്നു രാജാ ചാരിയുടെ വിദ്യാഭ്യാസം.