ഈ നടിയുടെ അഭിനയചാതുരി തന്നെയാണ് അവർക്ക് സിനിമകളിലും നിരവധി വേഷങ്ങൾ ലഭിക്കാൻ കാരണമായത്. 'മാമ്പഴക്കാലം', 'കുരുക്ഷേത്ര', 'ലീല', 'ഹണിബീ' എന്നിവയാണ് കവിത വേഷമിട്ട സിനിമകൾ.
ഇപ്പോൾ കവിതയുടെ ഒരു ഫോട്ടോഷൂട്ടിൽ നിന്നുമുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിക്കുന്നത്. വീതിയുള്ള കസവുള്ള ഡാർക്ക് ബ്രൗൺ സാരിയും ലെമൺ യെല്ലോ ബ്ലൗസും ധരിച്ചാണ് കവിത ഈ ഫോട്ടോകളിൽ പ്രത്യക്ഷപ്പെടുന്നത്.
'വിടർന്നു നിൽക്കുന്ന കവിത പോലെയുണ്ട്' നടിയുടെ ഈ പുതിയ ലുക്കെന്നാണ് ഒരു ആരാധകൻ ഫോട്ടോകൾക്ക് കീഴിലായി തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നത്. അതേസമയം 'സൗന്ദര്യം' എന്നാണ് മറ്റൊരാൾ കമന്റിട്ടത്.