
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള കര്‍ഷക പ്രക്ഷോഭം ശക്തമായി തന്നെ മുന്നോട്ട് പോകുമ്പോൾ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് ഒരുവിഭാഗം കര്‍ഷകർ. ഇത് സംബന്ധിച്ച് 29 കർഷകരുടെ സംഘം കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറിനെ കണ്ടു. നിയമങ്ങള്‍ പിന്‍വലിച്ചാല്‍ തങ്ങള്‍ സമരം ആരംഭിക്കുമെന്ന് ഇവർ പറയുന്നു
നിയമങ്ങൾക്ക് എതിരായി സമരം ചെയ്യുന്നത് ഇടതുപക്ഷമാണെന്നും ഹരിയാനയില്‍ നിന്നെത്തിയ ഈ സംഘം അറിയിച്ചു. നിയമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു കത്ത് ഇവര്‍ കൃഷിമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.
'നിയമങ്ങള്‍ സർക്കാർ പിന്‍വലിക്കുകയാണെങ്കിൽ ഞങ്ങള്‍ സമരം ആരംഭിക്കും. എല്ലാ ജില്ലാ നേതൃത്വങ്ങള്‍ക്കും ഇത് സംബന്ധിച്ച് ഞങ്ങൾ കത്ത് നല്‍കി കഴിഞ്ഞു.'- ഭാരതീയ കീസാന്‍ യൂണിയന്‍(മാന്‍) ഹരിയാന സംസ്ഥാന പ്രസിഡന്റ് ഗുനി പ്രകാശ് പറഞ്ഞു.
2014ലെ സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കഴിഞ്ഞ സര്‍ക്കാര്‍ എന്തുകൊണ്ടാണ് നടപ്പാക്കാത്തതെന്നും പ്രകാശ് ആരാഞ്ഞു. എല്ലാവര്‍ക്കും സമരം ചെയ്യാനുള്ള അവകാശമുണ്ട്. ഞങ്ങള്‍ക്കുമുണ്ട്. നിയമങ്ങള്‍ക്ക് എതിരായ കര്‍ഷക സമരം നടത്തുന്നത് ഇടതുപക്ഷമാണെന്നും അവര്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് എന്നും പ്രകാശ് പറയുന്നു.