video-game

മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ പ്രിയങ്കരമാണ് വീഡിയോ ഗെയിം. എന്നാൽ വീഡിയോ ഗെയിമുകളോടുള്ള അമിത പ്രിയം പുതിയ തലമുറയുടെ മാനസികാരോഗ്യം ദുർബലമാക്കുകയാണ്. ലോകാരോഗ്യ സംഘടന ഇതിന് ഗെയ്മിങ് ഡിസോർഡർ എന്ന പേരാണ് നൽകിയിരിക്കുന്നത്. വീഡിയോ ഗെയിം കളിക്കുന്ന എല്ലാവർക്കും അതിനോട് അഡിക്ഷൻ ഉണ്ടാകണമെന്നില്ല.

എന്നാൽ അമിത ഉപയോഗം ചിലർക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്. സാധാരണ ജീവിതത്തെ ബാധിക്കുക, ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെ പോലും അവഗണിച്ച് കളി തുടരുക, കുടുംബം, സമൂഹം, ജോലി, പഠനം എന്നിവയെ ബാധിക്കുക തുടങ്ങിയ അവസ്ഥയിലേക്ക് എത്തുമ്പോഴാണ് ഗെയ്മിങ് ഡിസോർഡറായി കണക്കാക്കുന്നത്. അമിത ഉപയോഗം നിയന്ത്രിച്ചില്ലെങ്കിൽ ജീവിതത്തെ ബാധിക്കുകയും മാനസികാരോഗ്യം നശിപ്പിക്കുകയും ചെയ്യും.