
തിരുവനന്തപുരം: പ്രമുഖ കൃഷിശാസ്ത്രജ്ഞനും കൃഷിവകുപ്പ് മുൻ ഡയറക്ടറുമായ ആർ.ഹേലി അന്തരിച്ചു. 87 വയസായിരുന്നു. ആലപ്പുഴയിൽ മകളുടെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് രാവിലെ 8.45നായിരുന്നു അന്ത്യം. ഭാര്യ: ഡോ. സുശീല. മക്കൾ: ഡോ. പൂർണിമ, പ്രശാന്ത്(ടൗൺപ്ളാനിംഗ് എൻജിനിയർ). സംസ്കാരം ആറ്റിങ്ങലിലെ പഴയ ഗൗരി തിയേറ്ററിന് സമീപത്തെ പേൾ ഹില്ലിൽ നടക്കും.
കേരള കാർഷിക നയരൂപീകരണ സമിതി അംഗമായിരുന്ന ആർ.ഹേലിയാണ് ഫാം ജേർണലിസത്തിന് തുടക്കമിട്ടത്. ആകാശവാണിയിലെ വയലും വീടും, ദൂരദർശനിലെ നാട്ടിൻപുറം എന്നീ പരിപാടികൾക്ക് പിന്നിൽ ഇദ്ദേഹമായിരുന്നു. നിരവധി ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും കാർഷിക സംബന്ധിയായ ലേഖനങ്ങൾ എഴുതിയിരുന്നു. നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.
2016ൽ കൗമുദി ചാനൽ പ്രക്ഷേപണം ചെയ്ത അദ്ദേഹത്തിന്റെ അഭിമുഖം: