republic-ceo

മുംബയ്: ടിആർപി തട്ടിപ്പ് കേസിൽ റിപ്പബ്ലിക് ടിവി സിഇഒ വികാസ് ഖഞ്ചന്ദാനിയെ മുംബയ് പൊലീസ് അറസ്റ്റ് ചെയ്തു. മുംബയിലെ വീട്ടിൽ നിന്ന് രാവിലെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കേസിൽ ഇതുവരെ പതിമൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്.

വികാസിനെ അഞ്ച് ദിവസത്തോളം പൊലീസ് ചോദ്യം ചെയ്തിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചുവെന്നാണ് സൂചന. കഴിഞ്ഞ ഒക്ടോബറിൽ ഹന്‍സ റിസര്‍ച്ച് കമ്പനിയുടെ പ്രതിനിധിയായ നിതിന്‍ ദിയോകറാണ് റിപ്പബ്ലിക് ടിവിക്കെതിരെ പരാതി നല്‍കിയത്.

ടിആര്‍പി തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള റിപ്പബ്ലിക് ടിവി മേധാവി അർണബ് ഗോസ്വാമിയുടെ ഹർജി ബോംബെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് വികാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.