ktm

കൊച്ചി: പ്രീമിയം മോട്ടോർസൈക്കിൾ ബ്രാൻഡായ കെ.ടി.എമ്മിന്റെ 2021 മോഡൽ 125 ഡ്യൂക്ക് വിപണിയിലെത്തി. കെ.ടി.എം 1290 സൂപ്പർ ഡ്യൂക്ക് - ആറിൽ നിന്ന് പ്രചോദനമുൾക്കൊണ്ടതാണ് അഗ്രസീവും സ്‌പോർട്ടീയുമായ ഡിസൈൻ. റൈഡിംഗ് കൂടുതൽ സുഗമവും ആസ്വാദ്യവുമാക്കാൻ എർഗണോമിക്‌സിൽ മാറ്റാം കാണാം. റൈഡറുടെയും പാസഞ്ചറുടെയും സീറ്റുകളിലുമുണ്ട് പുതുമ.

ഏതൊരാൾക്കും അനായാസം ഓടിക്കാവുന്ന വിധമാണ് റൈഡിംഗ് പൊസിഷൻ. പരിഷ്‌കരിച്ച ഇന്ധനടാങ്കിന്റെ ശേഷി 13.5 ലിറ്ററാണ്. 9250 ആർ.പി.എമ്മിൽ 14.5 പി.എസ് കരുത്തും 8000 ആർ.പി.എമ്മിൽ 12 എൻ.എം. ടോർക്കുമുള്ളതാണ് ലിക്വിഡ് കൂൾഡ്, ഫ്യുവൽ ഇൻജക്‌റ്റഡ് എൻജിൻ.

വില : ₹1,50,010