
ലണ്ടൻ: നിരോധിത ഖാലിസ്ഥാനി ഗ്രൂപ്പായ സിക്ക്സ് ഫോർ ജസ്റ്റിസിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തതിന് ക്ഷമ ചോദിച്ച് ബ്രിട്ടീഷ് എം.പി തായ് വോ ഒവാത്തമി. ട്വീറ്റ് പോസ്റ്റ് ചെയ്തത് തന്റെ സ്റ്റാഫ് അംഗങ്ങളിലൊരാളാണെന്നും അബദ്ധത്തിൽ സംഭവിച്ചതാണെന്നും അവർ പറഞ്ഞു.'സിക്കുകാരുടെ നീതിക്കായി പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ട്വീറ്റ് പോസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ട് കുറച്ച് വ്യക്തികൾ എനിക്ക് ഇ - മെയിൽ അയച്ചിരുന്നു. കാര്യങ്ങൾ കൃത്യമായി മനസിലാക്കാതെ എന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന ഒരു സ്റ്റാഫ് ഞാനറിയാതെ ആ പോസ്റ്റ് ട്വീറ്റ് ചെയ്യുകയായിരുന്നു. തെറ്റ് മനസിലായതോടെ ഡിലീറ്റ് ചെയ്തു. എന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു' ഒവാത്തമി ട്വീറ്റ് ചെയ്തു. 'യു.എൻ മനുഷ്യാവകാശ ദിനത്തിൽ ഞാൻ സിക്ക്സ് ഫോർ ജസ്റ്റിസിന്റെയും സിക്ക് സമൂഹത്തിന്റെയും അവകാശത്തോടൊപ്പം നിൽക്കുന്നു. സിക്കുകാരും ഇന്ത്യൻ അധികാരികളും തമ്മിലുള്ള സംഘർഷം പരിഹരിക്കാനുള്ള വ്യക്തമായ മാർഗമാണിത്'- എന്നായിരുന്നു ഡിസംബർ 10ന് ഒവാത്തമിയുടെ വിവാദ ട്വീറ്റ്.