
ടെഹ്റാന്‍: ഭരണകൂടത്തിനെതിരെ ജനരോഷത്തിന് കാരണമായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് മാദ്ധ്യമപ്രവര്‍ത്തകന്‍ റുഹൊള്ളാഹ് സാമിനെ ഇറാന്‍ തൂക്കിലേറ്റി. 2017ല്‍ നടന്ന സാമ്പത്തിക പ്രക്ഷോഭങ്ങള്‍ക്ക് ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളിലൂടെ വന്‍ പിന്തുണ നല്‍കിയിരുന്നു കൊല്ലപ്പെട്ട റുഹൊള്ളാഹ് സാം.
ശനിയാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ തൂക്കിലേറ്റിയത്. ഇറാന്‍ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും ചാരപ്രവര്‍ത്തനത്തനം നടത്തിയെന്നും കുറ്റം ചുമത്തി ജൂണിലാണ് ഇദ്ദേഹത്തെ വധശിക്ഷക്ക് വിധിച്ചത്. നാടുവിട്ടതിന് ശേഷം 2019ലാണ് സാം പിടിക്കപ്പെടുന്നത്. തുടര്‍ന്ന് സുപ്രീം കോടതി ഇദ്ദേഹത്തിന്റെ വധശിക്ഷ ശരിവെച്ചു.
ടെലിഗ്രാം ആപ്പിലൂടെയാണ് സാമിന്റെ വെബ്സൈറ്റ് അമദ് ന്യൂസ് സര്‍ക്കാറിനെതിരെയുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നത്. 10 ലക്ഷം ഫോളോവേഴ്സുള്ള ടെലിഗ്രാം ചാനലായിരുന്നു അമദ് ന്യൂസ്. നിരന്തര റിപ്പോര്‍ട്ടുകള്‍ സര്‍ക്കാറിനെതിരെയുള്ള വലിയ ജനരോഷത്തിന് കാരണമായി.അദ്ദേഹം നേതൃത്വം നല്‍കിയ സമരത്തിന് വന്‍ പിന്തണ ലഭിച്ചിരുന്നു.