
കാബൂൾ: അഫ്ഗാനിസ്ഥാനിൽ തലസ്ഥാനമായ കാബൂളിൽ ശനിയാഴ്ചയുണ്ടായ ഷെല്ലാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു.കാബൂളിലെ ഹാമിദ് കർസായി അന്താരാഷ്ട്ര വിമാനത്താവള വളപ്പിലാണ് ഷെൽ പതിച്ചത്. നഗരത്തിന്റെ വടക്ക് ഭാഗത്ത് നിന്ന് വാഹനത്തിൽ നിന്നാണ് ഷെൽ തൊടുത്തുവിട്ടത്.ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ, ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാൻ വിഭാഗമായ ഐ.എസ് ഖൊറസാൻ പ്രവിശ്യ സമാനമായ ആക്രമണങ്ങൾ ഇതിന് മുമ്പ് നടത്തിയിട്ടുണ്ട്.