
ചാർലിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം നായാട്ടിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. കുഞ്ചാക്കോ ബോബൻ , ജോജു ജോർജ്, നിമിഷ സജയൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറാണ് 'നായാട്ടി'ന്റെ രചന നിർവ്വഹിക്കുന്നത്. ചിത്രം ത്രില്ലറാണെങ്കിലും ഷൈജു ഖാലിദാണ് ഛായാഗ്രഹണം. മഹേഷ് നാരായണൻ എഡിറ്റിംഗും വിഷ്ണു വിജയ് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. അൻവർ അലിയാണ് ഗാനരചന. സംവിധായകൻ രഞ്ജിത്, ശശികുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോൾഡ് കോയ്ൻ പിക്‌ച്ചേർസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.