lic

 പോളിസികൾ ഓൺലൈൻ ഫണ്ടാക്കാവുന്ന സൗകര്യവുമായി എൽ.ഐ.സി

ചെന്നൈ: യൂണിറ്റ് ലിങ്ക്ഡ് ഇൻഷ്വറൻസ് പോളിസികളും (യൂലിപ്) ഓൺലൈനിലേക്ക് മാറ്റാവുന്ന പദ്ധതിയുമായി എൽ.ഐ.സി. കമ്പനിയുടെ ഓൺലൈൻ പോർട്ടൽ വഴി ഇവ ഉപഭോക്താക്കൾക്ക് ഓൺലൈൻ ഫണ്ടാക്കി മാറ്റാം.

എൽ.ഐ.സിയുടെ ന്യൂ എൻഡോവ്‌മെന്റ് പ്ളസ് (പ്ളാൻ 935), നിവേഷ് പ്ളസ് (പ്ളാൻ 849), എസ്.ഐ.ഐ.പി (പ്ളാൻ 852) എന്നിവയ്ക്കാണ് തുടക്കത്തിൽ ഈ സൗകര്യം ഉപയോഗപ്പെടുത്താനാവുക. ഈ സേവനം തികച്ചും സൗജന്യമാണെന്ന് എൽ.ഐ.സി വ്യക്തമാക്കി.

ഒ.ടി.പി അധിഷ്‌ഠിത സേവനമാണിത്. ഒരുദിവസം ഒരു പോളിസി സ്വിച്ച് ചെയ്യാം. ഉപഭോക്താക്കളുടെ സംശയങ്ങൾ പരിഹരിക്കാനായി ഇംഗ്ലീഷിനും ഹിന്ദിക്കും പുറമേ മറാത്തി, ബംഗാളി, തമിഴ് എന്നീ ഭാഷകൾ കൂടി ഉൾക്കൊള്ളിച്ച കസ്‌റ്റമർ കെയർ സൗകര്യവും എൽ.ഐ.സി ആരംഭിച്ചിട്ടുണ്ട്. വൈകാതെ, കൂടുതൽ പ്രാദേശിക ഭാഷകളും ഉൾക്കൊള്ളിക്കും.