jp-nadha

ന്യൂഡല്‍ഹി: ബി.ജെ.പി. ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദയ്ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു.. ട്വിറ്ററിലൂടെ നദ്ദ തന്നെയാണ് രോഗവിവരം അറിയിച്ചത്. വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണ് അദ്ദേഹം ഇപ്പോള്‍.

ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് അറുപതുകാരനായ നദ്ദയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ പരിശോധന നടത്തണമെന്നും നദ്ദ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

कोरोना के शुरूआती लक्षण दिखने पर मैंने टेस्ट करवाया और रिपोर्ट पॉजिटिव आई है। मेरी तबीयत ठीक है, डॉक्टर्स की सलाह पर होम आइसोलेशन में सभी दिशा- निर्देशो का पालन कर रहा हूँ। मेरा अनुरोध है, जो भी लोग गत कुछ दिनों में संपर्क में आयें हैं, कृपया स्वयं को आइसोलेट कर अपनी जाँच करवाएं।

— Jagat Prakash Nadda (@JPNadda) December 13, 2020