മുംബയ് : കൊവിഡ് കാരണം മാറ്റിവച്ചിരുന്ന ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ ജനുവരിയിൽ പുനരാരംഭിക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചു.ആറ് സംസ്ഥാനങ്ങളിലെ വേദികളിലായി സെയ്ദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ടൂർണമെന്റോടെയാണ് മത്സരങ്ങൾ തുടങ്ങുക. ബയോ സെക്യുർ ബബിളിനുള്ളിലായിരിക്കും ജനുവരി 31 വരെ നടക്കുന്ന ടൂർണമെന്റ്. ഇതിനായി ജനുവരി രണ്ടുമുതൽ ടീമുകൾ മത്സരവേദികളിലെത്തണം. അതേസമയം രഞ്ജി ട്രോഫി എന്ന് തുടങ്ങും എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.