gokulam

കൊൽക്കത്ത : ഐ.എഫ് .എ ഷീൽഡ് ഫുട്ബാളിൽ ഗോകുലം കേരള എഫ് സി ഇന്ന് ക്വാർട്ടർ ഫൈനലിൽ മുഹമ്മദൻസ് സ്പോർട്സ് ക്ലബ്ബിനെ നേരിടും. കൊൽക്കത്തയിലെ കല്യാണി സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് ഒരു മണിക്കാണ് കളി നടക്കുന്നത്.

ആദ്യ ഗ്രൂപ്പ് മത്സരത്തിൽ തോൽവി അറിഞ്ഞ ഗോകുലം ഉജ്ജ്വല പ്രകടനത്തോടെ രണ്ടാം മത്സരത്തിൽ ഏഴു ഗോളുകൾ നേടി ജയിച്ചാണ് ക്വാർട്ടർഫൈനലിൽ പ്രവേശിച്ചത്. ഘാന താരം ഡെന്നിസ് ആൻട്വി നാല് ഗോളുകൾ നേടിയിരുന്നു. കൂടാതെ മലയാളി താരങ്ങളായ ഷിബിൽ മുഹമ്മദും, ജിതിൻ എം സും സ്കോർ ഷീറ്റിൽ ഇടം പിടിച്ചു. മാലി താരം സാലിയോ ഗുയിണ്ടോയും വല ചലിപ്പിച്ചു.

ക്വാർട്ടർഫൈനൽ മത്സരം എക്സ്ട്രാ ടൈം ബഗ്ലാ (https://youtube.com/c/XtraTimeBangla) എന്ന യൂട്യൂബ് ചാനലിൽ തത്സമയ സംപ്രേഷണമുണ്ടാകും.