
ഇസ്ലാമാബാദ് : അമേരിക്കയുടെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട താലിബാന്റെ അഫ്ഗാനിസ്ഥാൻ സമേധാവി മുല്ല അക്തർ മൻസൂറിന് പാകിസ്ഥാനിൽ ലൈഫ് ഇൻഷ്വറൻസ് പോളിസിയുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തൽ. വ്യാജ പേരിൽ എടുത്ത പോളിസിയിൽ മൂന്നു ലക്ഷം രൂപയും ഡെപ്പോസിറ്റ് ചെയ്തിരുന്നു. 2016 മേയ് 21ന് പാകിസ്ഥാൻ ഇറാൻ അതിർത്തിയിൽ അമേരിക്ക നടത്തിയ ഡ്രോൺ ആക്രണത്തിലാണ് മൻസൂർ കൊല്ലപ്പെട്ടത്.
മുല്കൂ അക്തർ മൻസൂറിനും സംഘത്തിനും എതിരെ പാകിസ്ഥാനിലുള്ള തീവ്രവാദ ഫണ്ട് കേസിൽ വാദം കേൾക്കുന്നതിനിടെയാണ് ഇക്കാര്യത്തിൽ വെളിപ്പെടുത്തലുണ്ടായത്. കറാച്ചിയിലെ ഭീകര വിരുദ്ധ കോടതിയിൽ ഇൻഷ്വറൻസ് കമ്പനിയാണ് ഭീകര സംഘടന നേതാവിന് പോളിസിയുണ്ടായിരുന്നു എന്ന് വ്യക്തമാക്കിയത്. 3.2കോടി വില മതിക്കുന്ന ഭൂമിയും വീടുകളും ഇയാൾക്കുണ്ടായിരുന്നു. ഈ തുക സർക്കാർ ഖജനാവിലേക്ക് നൽകാൻ ഇൻഷുറൻസ് കമ്പനിയോട് കോടതി നിർദേശിച്ചു. ഭീകര സംഘടന നേതാവ് ഭൂമി വാങ്ങിക്കൂട്ടിയ സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഹാജരാകാതിരുന്ന പെഷവാർ,ക്വാട്ട ലാന്റ് റവന്യു ഓഫീസർമാർക്ക് എതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.