pragya-singh-

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ അടുത്ത തിരഞ്ഞെടുപ്പിൽ ബി.ജെ.പി ജയിക്കുമെന്നും അതോടെ ബംഗാൾ ഒരു ഹിന്ദുത്വ സംസ്ഥാനമാകുമെന്നുമുള്ള ബി.ജെ.പി എം.പി പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ പരാമർശം വിവാദമായി.

ബംഗാൾ സന്ദർശനത്തിനിടെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയുടെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് പുതിയ വിവാദത്തിന് പ്രഗ്യ തുടക്കമിട്ടിരിക്കുന്നത്. 'അവരുടെ ഭരണം അവസാനിക്കുമെന്ന് അറിഞ്ഞതിനാൽ മമത നിരാശയിലാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിക്കും. പശ്ചിമ ബംഗാളിൽ ഹിന്ദു രാജ് ഉണ്ടാക്കും'- പ്രഗ്യ പറഞ്ഞു.