death-penalty

വാഷിംഗ്ടൺ: രണ്ടു വയസുള്ള സ്വന്തം മകളെ ആഴ്ചകളോളം പീഡിപ്പിച്ച ശേഷം നിർദ്ദയം കൊലപ്പെടുത്തിയ ആൽഫ്രഡ് ബൗറോഗിയസിന്റെ (56)വധശിക്ഷ നടപ്പാക്കി. വെള്ളിയാഴ്ച വൈകിട്ട് അമേരിക്കയിലെ ഇന്ത്യാന ഫെഡറൽ പ്രിസണിലായിരുന്നു ശിക്ഷ നടപ്പാക്കിയത്.

ജൂലായിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫെഡറൽ വധശിക്ഷ പുനഃസ്ഥാപിച്ചതിന്

ശേഷം നടപ്പിലാക്കുന്ന പത്താമത്തെ വധശിക്ഷയാണിത്. പെന്റബാർബിറ്റോൾ വിഷം കുത്തിവച്ചാണ് ശിക്ഷ നടപ്പിലാക്കിയത്.

അതേസമയം, മരണനിമിഷം വരെ ചെയ്ത തെറ്റിന് മാപ്പപേക്ഷിക്കാൻ പ്രതി തയാറായില്ല.താൻ മകളെ കൊല്ലുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് ആണയിട്ട് പറയുകയും ചെയ്തു. തനിക്കെതിരെ ഗൂഢാലോചന നടത്തിയവരോട് ദൈവം ക്ഷമിക്കട്ടെയെന്നും ഇയാൾ പറഞ്ഞിരുന്നു.

വധശിക്ഷ നടപ്പാക്കുമെന്ന് ഉറപ്പായതോടെ സ്പിരിച്വൽ അഡ്‌വൈസറെ കണ്ടതിന് ശേഷം തന്റെ അറ്റോണിമാർക്കു വേണ്ടി പ്രാർത്ഥിക്കുന്നതിനും പ്രതി സമയം കണ്ടെത്തി. വധശിക്ഷ ഒഴിവാക്കണമെന്നാ വശ്യപ്പെട്ടു സമർപ്പിച്ച എല്ലാ അപ്പീലുകളും കോടതി തള്ളിയിരുന്നു. 2020 ജനുവരിയിൽ മൂന്നു വധശിക്ഷ കൂടെ നടപ്പാക്കേണ്ടതുണ്ട്.