
ടെഹ്‌റാൻ: ഇസ്രയേലുമായി അമേരിക്കയുടെ നേതൃത്വത്തിൽ നയതന്ത്ര കരാറിൽ ഒപ്പുവച്ച മൊറോക്ക ഇസ്ലാമിനെ വഞ്ചിച്ചെന്ന് ഇറാൻ. ഇറാന്റെ പരമോന്നത നേതാവായ അയത്തുള്ള അലി ഖമനയിയുടെ ഉപദേഷ്ടാവായ അലി അക്ബർ വെലയാട്ടിയാണ് ഇസ്രയേൽ - മെറോക്കോ കൂട്ടുകെട്ടിനെതിരെ രംഗത്ത് വന്നത്. ഇസ്രയേലുമായുള്ള അറബ് രാഷ്ട്രങ്ങളുടെ കൂട്ടുകെട്ടിന് സമീപ ഭാവിയിൽ തന്നെ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.