evm

തിരുവനന്തപുരം : വോട്ടിംഗ് യന്ത്രത്തിലെ ബട്ടൺ അമർത്തുന്നതിന് പേനയോ മറ്റ് വസ്തുക്കളോ ഉപയോഗിക്കരുതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. ഇത്തരത്തിൽ വോട്ട് രേഖപ്പെടുത്തുന്നില്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കണം. ഈ രീതിയിൽ വോട്ട് ചെയ്യുന്നത് കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നിർദ്ദേശം.