
മോസ്‌കോ: റഷ്യയുടെ സ്പുട്നിക് വാക്‌സിൻ കൊവിഡിനെതിരെ രണ്ട് വർഷം നീണ്ടുനിൽക്കുന്ന സംരക്ഷണം നൽകുമെന്ന് അവകാശവാദം. വാക്‌സിൻ വികസിപ്പിച്ച ഗമലേയ നാഷണൽ റിസർച്ച് സെന്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി മേധാവി അലക്‌സാണ്ടർ ജിന്റ്‌സ്ബർഗാണ് ഇക്കാര്യം അവകാശപ്പെട്ടത്.
കൂടുതൽ പരീക്ഷണ വിവരങ്ങൾ ആവശ്യമായതിനാൽ ഇപ്പോൾ ഇത്രയും നിർദേശങ്ങളെ പറയാനാകൂവെന്ന് അലക്‌സാണ്ടർ പറഞ്ഞു.
അലക്‌സാണ്ടറിന്റെ അഭിപ്രായത്തിൽ 96 ശതമാനം കേസുകളിലും സ്പുട്‌നിക് ഫലപ്രദമാണ്.