
നിഷ്പക്ഷ നിലപാടുകൾ കൈക്കൊള്ളുന്നവരെ വിമർശിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ. തന്റെ ഫേസ്ബുക്ക് കുറിപ്പ് വഴിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ, രാഷ്ട്രീയ നിഷ്പക്ഷതയെ കുറിച്ച് പരിഹാസരൂപേണ സംസാരിക്കുന്ന പ്രസ്തുത പോസ്റ്റിലെ 'നിഷ്പക്ഷരോട് തർക്കിച്ച് ജയിക്കാൻ' കഴിയില്ലെന്ന് പറയുന്ന ഭാഗത്തേക്കാണ് അദ്ദേഹം ശ്രദ്ധ ക്ഷണിക്കുന്നത്. ഈ പോസ്റ്റ് പങ്കുവച്ചയാളെയും ശ്രീജിത് പണിക്കർ കണക്കിന് വിമർശിക്കുന്നു.
കുറിപ്പ് ചുവടെ:
'നിഷ്പക്ഷതയെ കുറിച്ചുള്ള കോപ്പിയടി വീരാംഗനയുടെ പോസ്റ്റ് കണ്ട് ധൃതംഗപുളകിതനായി. ഇക്കുറി പക്ഷെ മോഷ്ടാവ് പാരമ്പര്യം തെറ്റിച്ചു; ആദ്യമേ പറഞ്ഞിട്ടുണ്ട് കോപ്പി–പേസ്റ്റ് പോസ്റ്റാണെന്ന്! അതായത് “ഇഷ്ടപ്പെട്ടു, എടുക്കുന്നു, ഗോപാലൻ” സ്റ്റൈൽ.
അവസാനവും അടിപൊളിയാണ് — നിഷ്പക്ഷരോട് തർക്കിച്ചു ജയിക്കാൻ കഴിയില്ലെന്ന്; മൊത്തം കണക്കുകൾ ആണത്രേ. അതാണ്; കണക്കുകളും വസ്തുതകളും നിരത്തുമ്പോൾ തർക്കിച്ചു ജയിക്കാൻ കഴിയില്ല. പ്രത്യേകിച്ചും മോഷണകലയിൽ കണക്കുകൂട്ടലുകൾ മൊത്തം തെറ്റിയ ഗോപാലന്. കണ്ണീർ ക്യാപ്സൂളുകൾ മാത്രം ശരണം. അപ്പോൾ ശരി, അടുത്ത മോഷണ ബൈഗാരിഗ പരിസരങ്ങളിൽ വെച്ചു സന്ധിക്കാം ഗോപാലാ. ഓക്കെ, ബെയ്.'