
ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്ക് നേരെ ആക്രമണമെന്ന് പരാതി. വസതിയിലെ സിസിടിവി കാമറകളുൾപ്പെടെയുള്ള വസ്തുക്കൾ അക്രമികൾ നശിപ്പിച്ചു. ബി.ജെ.പി പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ആം ആദ്‌മി ആരോപിച്ചു. സിസിടിവികൾ നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പാർട്ടി പുറത്തുവിട്ടു.
അതേസമയം ആരോപണങ്ങൾ ബി.ജെ.പിയും ഡൽഹി പൊലീസും നിഷേധിച്ചു. ഇതു സംബന്ധിച്ച് പരാതിയൊന്നും കിട്ടിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. കെജ്‌രിവാളിന്റെ വസതിക്ക് മുന്നിൽ റോഡിന് അഭിമുഖമായി സിസിടിവി സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ബി.ജെ.പി കൗൺസിലർമാർ ഇത് എതിർത്തിരുന്നു.. ഇത് സംബന്ധിച്ച് തർക്കമുണ്ടായിരുന്നതായും പൊലീസ് അറിയിച്ചു.
दिल्ली के मुख्यमंत्री अरविंद केजरीवाल के घर के बाहर तोड़फोड़
बीजेपी नेताओं ने मुख्यमंत्री के घर पर लगे सीसीटीवी कैमरे तोड़े pic.twitter.com/DrUFUvjgNE
ഡൽഹിയിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട്
ബി.ജെ.പി പ്രവർത്തകർ അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്ക് മുൻപിൽ സമരം നടത്തുന്നുണ്ട്
നേരത്തെ ആം ആദ്മി പാർട്ടി നേതാക്കളായ രാഘവ് ഛദ്ദ, അതിഷി എന്നിവർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിക്ക് മുൻപിൽ സമരം നടത്തിയിരുന്നു. ഇവരെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യാഴാഴ്ച ആക്രമിക്കപ്പെട്ടിരുന്നു. മനീഷ് സിസോദിയയെ ബിജെപി പ്രവർത്തകർ കയ്യേറ്റം ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ആം ആദ്മി പുറത്തു വിട്ടിരുന്നു.