election-

നാദാപുരം: തദ്ദേശതിരഞ്ഞെടുപ്പിന്റെ അവസാനവട്ട വോട്ടെടുപ്പ് നാളെയാണ് നടക്കുന്നത്. വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് സംസ്ഥാനം സാക്ഷ്യംവഹിച്ചത്. മൂന്നു പ്രമുഖ മുന്നണികളും മത്സരിച്ചായിരുന്നു രംഗത്തിറങ്ങിയത്. ഇപ്പോഴിതാ വ്യത്യസ്തമായ ഒരു പ്രചാരണമാണ് തിരഞ്ഞെടുപ്പിൽ ചർച്ചയാകുന്നത്.. എല്ലാമുന്നണികൾക്കുമായി ഒന്നിച്ചൊരു ബോർഡ് അണിനിരത്തി വ്യത്യസ്തമാകുകയാണ് ഈ പഞ്ചായത്ത്.. നാദാപുരം ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡിലെ സ്ഥാനാർത്ഥികൾക്കായാണ് ഒന്നിച്ചുള്ള ബോർഡ് ഉയർന്നത്.


നാദാപുരം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി എ.കെ. ബിജിത്ത്, യു.ഡി.എഫിലെ രവീന്ദ്രൻ കെ.ടി., എൻ.ഡി.എയുടെ ദിവിൻ മാസ്റ്റർ എന്നിവരുടെ ചിത്രങ്ങളും ചിഹ്നങ്ങളോടും കൂടിയ ബോർഡാണ് ഇവിടെ സ്ഥാപിച്ചത്. നന്മയുള്ളവർ ജയിക്കട്ടെ നാട് വികസിക്കട്ടെ എന്ന തലക്കെട്ടും ബോർ‌ഡിൽ കാണാം.. കിഴക്കേടത്ത് അൻഷാദ്, കെ.പി. അശ്വന്ത്, ഷിജിൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന യുവകൂട്ടായ്മയാണ് ഇതിനുപിന്നിൽ. ആരു വിജയിച്ചാലും നാടിന് വികസനമുണ്ടാകട്ടെ എന്ന കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുകയാണ് ഈ കൂട്ടായ്മ. തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ഈ ബോർഡിലെ ഏതു സ്ഥാനാർത്ഥി ജയിക്കുമെന്ന ആകാംക്ഷയിലാണ് നാട്ടുകാർ..