
തിരുവനന്തപുരം: കൊവിഡ് രൂക്ഷമായില്ലെങ്കിൽ സംസ്ഥാനത്ത് ജനുവരിയോടെ സ്കൂളുകൾ തുറക്കാൻ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നു. അൻപത് ശതമാനം വീതം വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ജനുവരിയോടെ പത്ത്, പന്ത്രണ്ട് ക്ലാസുകൾ തുടങ്ങാനാണ് പദ്ധതിയിടുന്നത്.. 17ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കും. അതേസമയം പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷാ നടത്തിപ്പ് കേന്ദ്ര സർക്കാരുമായി ചർച്ച ചെയ്ത് തീരുമാനിക്കും.
കൊവിഡിനെ തുടർന്ന് ആറുമാസമായി സംസ്ഥാനത്ത് സ്‌കൂളുകൾ അടഞ്ഞുകിടക്കുകയാണ്. അൺലോക്കിന്റെ ഭാഗമായി സ്കൂളുകൾ തുറക്കുന്ന സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചെങ്കിലും കൊവിഡ് രോഗബാധ ശമിക്കാത്തതിനെ തുടർന്ന് കേരളത്തിൽ ഇത് നടപ്പാക്കിയിരുന്നില്ല. സ്കൂളുകൾ തുറക്കാൻ ഐ,സി.എസ്..ഇ സ്കൂൾ മാനേജ്മെന്റുകളും നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു..