memories

ഡിമെൻഷ്യ,​ അൽഷിമേഴ്സ് തുടങ്ങിയ രോഗങ്ങൾ പലപ്പോഴും മനുഷ്യ ജീവിതത്തിൽ വില്ലനാകാറുണ്ട്. മനുഷ്യന്റെ ഏറ്റവും വലിയ സവിശേഷതയായ ഓർമ നഷ്ടപ്പെടുന്നത് രോഗിയും അവരുമായി ബന്ധപ്പെട്ടവർക്കും വേദനാജനകമാണ്. ചെറിയ ഓർമ്മക്കുറവും ആശയക്കുഴപ്പവുമാണ് അൽഷിമേഴ്സിന്റെ തുടക്കം.

തലച്ചോറ് രോഗബാധിതമാവുകയും തലച്ചോറിന്റെ ധർമങ്ങൾ ശരിയായി നടത്താൻ കഴിയാതെ വരികയും ദൈനംദിന പ്രവർത്തികൾ ശരിയായി നടത്താൻ കഴിയാതെ വരികയും ചെയ്യുന്ന അവസ്ഥയാണ് ഡിമൻഷ്യ. വാർധക്യകാലത്താണ് ഡിമൻഷ്യ കൂടുതലായി കാണപ്പെടുന്നതെങ്കിലും ചെറുപ്പക്കാരേയും ഇതു ബാധിക്കും.

ഇതൊരു മാനസിക രോഗമല്ല, മറിച്ച് മാനസിക രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന നാഡീ കോശങ്ങളിലെ ശാരീരിക രോഗമാണ്. ഇതിന് ശാശ്വ്ത പരിഹാരം കണ്ടെത്തിയിട്ടില്ലെങ്കിലും രോഗ ലക്ഷണങ്ങളിൽ ചിലതിന്റെ ശക്തികുറയ്ക്കാൻ ചികിത്സ വഴി സാധിക്കും. പ്രാരംഭ ഘട്ടത്തിലുള്ള രോഗ നിർണയം പ്രയോജനപ്രദമാണ്.