gunman

ന്യൂയോർക്ക്: പള്ളിക്ക് പുറത്ത് കരോൾ കേൾക്കാൻ തടിച്ചുകൂടിയ ജനക്കൂട്ടത്തിന് സമീപം വെടിയുതിർത്തയാളെ പൊലീസ് വെടിവച്ചു കൊന്നു. ന്യൂയോർക്കിൽ ഞായറാഴ്ചയാണ് സംഭവം. മാൻഹട്ടനിലെ സെന്റ് ജോൺ ദി ഡിവിഷൻ കത്തീഡ്രലിന്റെ പുറത്ത് നടന്ന വെടിവയ്പിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്‌മെന്റ് കമ്മീഷണർ ഡെർമോട്ട് ഷിയ പറഞ്ഞു.


അക്രമിക്ക് നേരെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ പതിനഞ്ചോളം തവണ വെടിയുതിർത്തിട്ടുണ്ട്. ഇയാൾ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. അക്രമിയിൽ നിന്ന് രണ്ട് തോക്കുകളും കത്തികളും ഉൾപ്പടെയുള്ള ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.


'ആരെയും ലക്ഷ്യം വയ്ക്കാതെയായിരുന്നു അയാൾ വെടിയുതിർത്തത്. എന്നെ വെടിവയ്ക്കുക, എന്നെ കൊല്ലുക എന്ന് അക്രമി അക്രോശിക്കുന്നുണ്ടായിരുന്നു. പത്തോളം തവണ അയാൾ വെടിയുതിർത്തിട്ടുണ്ട്' -ദൃക്‌സാക്ഷി പറഞ്ഞു.