
അച്ഛനും സംവിധായകനുമായ ഫാസിലിനൊപ്പമുള്ള പുതിയ ചിത്രം പ്രഖ്യാപിച്ച് നടൻ ഫഹദ് ഫാസിൽ. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം പുതിയ സിനിമ വിശേഷം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.
'മലയൻകുഞ്ഞ്' എന്നാണ് ചിത്രത്തിന്റെ പേര്. മഹേഷ് നാരായണൻ- ഫഹദ് കൂട്ടുകെട്ടിലുള്ള ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തമാസം ആരംഭിച്ചേക്കും. നിരവധി പേരാണ് പുതിയ സിനിമയ്ക്ക് ആശംസയുമായെത്തിയിരിക്കുന്നത്.