
കോഴിക്കോട്: വോട്ട് ചെയ്ത് തിരിച്ച് പോകുന്നതിനിടെ വോട്ടർ കുഴഞ്ഞുവീണു മരിച്ചു. നമ്പ്യാര്‍ വീട്ടില്‍ നാണുവിന്റെ ഭാര്യ ബേബി (68) ആണ് മരിച്ചത്. ബേപ്പൂര്‍ എല്‍പി സ്‌കൂളിലെ അഞ്ചാം ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം തിരിച്ചുപോകുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. രാവിലെ 9.30 ഓടെയാണ് സംഭവം.