
അശ്വതി: നൂതന വസ്ത്രാഭരണാദികൾ സമ്മാനമായി ലഭിക്കും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. സന്താനഗുണം ലഭിക്കും. ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് തൊഴിൽപരമായി ധാരാളം മത്സരങ്ങൾ നേരിടും. വ്യാഴാഴ്ച ദിവസം അനുകൂലം.
ഭരണി: സാമ്പത്തികലാഭം പ്രതീക്ഷിക്കാം. തൊഴിൽമേഖലയിൽ പ്രതിസന്ധികൾ ഉണ്ടാകും. പ്രേമവിവാഹത്തിന് ആഗ്രഹിക്കുന്നവർക്ക് അനുകൂലസമയം. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കുക. മറ്റുള്ളവരുടെ പരിഹാസവചനം മനസ് വിഷമിപ്പിക്കും. തിങ്കളാഴ്ച ദിവസം അനുകൂലം.
കാർത്തിക: പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. സാമ്പത്തികനേട്ടം ഉണ്ടാകും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. മാതൃ ഗുണം ലഭിക്കും. സാമൂഹിക സാഹിത്യ രംഗത്തുള്ളവർക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. തിങ്കളാഴ്ച ദിവസം അനുകൂലം.
രോഹിണി: വിദ്യാർത്ഥികൾക്ക് അനുകൂല സമയം. പ്രമോഷനുവേണ്ടി ശ്രമിക്കുന്ന സർക്കാർ ജീവനക്കാർക്ക് അനുകൂല സമയം. ഔദ്യോഗികമായ മേൻമ അനുഭവപ്പെടും. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. സഹോദരങ്ങളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. തിങ്കളാഴ്ച ദിവസം അനുകൂലം.
മകയീരം: സാമ്പത്തികനേട്ടം ഉണ്ടാകും. അധിക ചെലവു കൾ വർദ്ധിക്കും. സംസാരത്തിൽ നിയന്ത്രണം പാലിക്കുക. ഗൃഹനിർമ്മാണത്തിന് അനുകൂല സമയം. സന്താനഗുണം ഉണ്ടാകും. സർക്കാർ ജീവനക്കാർക്ക് അനുകൂലസമയം. വ്യാഴാഴ്ച ദിവസം അനുകൂലം.
തിരുവാതിര: മാതൃഗുണം ലഭിക്കും. സഹോദരങ്ങളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും. ഭൂമി വാങ്ങാൻ ശ്രമിക്കുന്നവർക്ക് അനുകൂല സമയം. വിവാഹാലോചനകൾക്ക് സാദ്ധ്യത.വ്യാഴാഴ്ച ദിവസം അനുകൂലം.
പുണർതം: മുൻകോപം നിയന്ത്രിക്കുക. സഹോദരങ്ങളിൽ നിന്നും മനഃക്ളേശത്തിനു സാദ്ധ്യത. അസാധാരണ വാക് സാമർത്ഥ്യം പ്രകടമാക്കും. തൊഴിൽപരമായി ധാരാളം മത്സരങ്ങൾ നേരിടും. മാതൃഗുണം ഉണ്ടാകും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും.
പൂയം: മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. കർമ്മ രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. നൂതനഗൃഹലാഭത്തിന് സാദ്ധ്യത. ആരോഗ്യ പ്രശ്നങ്ങൾ മനസിനെ അസ്വസ്ഥമാക്കും. സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും.ബുധനാഴ്ച ദിവസം അനുകൂലം.
ആയില്യം: മാതാവിന് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. കർമ്മപുഷ്ടി ഉണ്ടാകും. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. നൂതന വസ്ത്രാഭരണാദികൾ ലഭിക്കും. പ്രവർത്തികളിൽ ജാഗ്രത പാലിക്കണം. വ്യാഴാഴ്ച ദിവസം അനുകൂലം.
മകം: കർമ്മപുഷ്ടി ലഭിക്കും. സഹോദരസ്ഥാനീയരുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. സന്താനങ്ങളാൽ മനഃസന്തോഷം വർദ്ധിക്കും. വാഹന സംബന്ധമായി ചെലവുകൾ വർദ്ധിക്കും. സർക്കാരിൽ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങൾക്ക് തടസം നേരിടും. ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാനുള്ള ഉത്തരവ് ലഭിക്കും. വ്യാഴാഴ്ച ദിവസം അനുകൂലം.
പൂരം: മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ധനനഷ്ടത്തിന് സാദ്ധ്യത. ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്ക് അനുകൂലസമയം. ജോലിഭാരം വർദ്ധിക്കും. വിവാഹാദി കർമ്മങ്ങളിൽ പങ്കെടുക്കും. ധനപരമായിനേട്ടങ്ങൾ ഉണ്ടാകും.വ്യാഴാഴ്ച ദിവസം അനുകൂലം.
ഉത്രം: സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം,സഹോദരാദി ഗുണം ഉണ്ടാകും. കർമ്മപുഷ്ടിക്ക് സാദ്ധ്യത. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. ആരോഗ്യകാര്യങ്ങൾക്കായി പണം ചെലവഴിക്കും. തൊഴിൽ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ സാധിക്കും. തിങ്കളാഴ്ച ദിവസം അനുകൂലം.
അത്തം: വിദ്യാർത്ഥികൾക്ക് അനുകൂല സമയം. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങൾക്കായി പണം ചെലവഴിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാനുദ്ദേശിക്കുന്നവർക്ക് അനുകൂല സമയം. ഗൃഹഭരണകാര്യങ്ങളിൽ ചെറിയ അലസതകൾ അനുഭവപ്പെടും. വെള്ളിയാഴ്ച ദിവസം അനുകൂലം.
ചിത്തിര: സാമ്പത്തികനേട്ടം കൈവരും. സഹോദരസ്ഥാനീയരിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. അനാവശ്യ മായ സംസാരം ഒഴിവാക്കണം. മേലാധികാരികളുടെ പ്രീതി സമ്പാദിക്കും. മാദ്ധ്യമ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരങ്ങൾ ലഭിക്കും. മാതൃഗുണം ലഭിക്കും. വ്യാഴാഴ്ച ദിവസം അനുകൂലം.
ചോതി: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. സർക്കാർ ജീവനക്കാർക്ക് തടസങ്ങൾ നേരിടും. ഗൃഹംമോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. ശത്രുക്കൾ വർദ്ധിക്കുകയും പരിവർത്തനങ്ങൾക്ക് വിധേയരാവുകയും ചെയ്യും. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷിക്കണം. വ്യാഴാഴ്ച ദിവസം അനുകൂലം.
വിശാഖം: ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ ഉണ്ടാകും. വിവാഹാലോചനകൾക്ക് സാദ്ധ്യത. സഹോദരങ്ങൾ തമ്മിൽയോജിപ്പിലെത്തും. കർമ്മസംബന്ധമായി അനുകൂല സമയം. സഹോദരഗുണം ഉണ്ടാകും. ആരോഗ്യകാര്യങ്ങൾക്കായി പണം ചെലവഴിക്കും. വെള്ളിയാഴ്ച ദിവസം അനുകൂലം.
അനിഴം: പിതൃഗുണം ലഭിക്കും. സാഹിത്യ രംഗത്തുള്ളവർക്ക് പ്രശസ്തി ലഭിക്കും. പുതിയ വസ്ത്രങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾക്ക് അനുകൂലസമയം. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. തിങ്കളാഴ്ച ദിവസം അനുകൂലം.
കേട്ട: മംഗളകർമ്മങ്ങൾ നടക്കും, സർക്കാർ നിയമനത്തിനായി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഉത്തരവ് ലഭിക്കും. പിതാവിൽ നിന്നോ പിതൃസ്ഥാനീയരിൽ നിന്നോ സഹായ സഹകരണങ്ങൾ ലഭിക്കും. വാഹന സംബന്ധമായി ചെലവുകൾ വർദ്ധിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാനുദ്ദേശി ക്കുന്നവർക്ക് സമയം അനുകൂലമല്ല. വെള്ളിയാഴ്ച ദിവസം അനുകൂലം.
മൂലം: കർമ്മരംഗത്ത് അഭിവൃദ്ധി ഉണ്ടാകും. അനാവശ്യ ചെലവുകൾ വന്നുചേരും. ഇഷ്ടഭോജനം സാദ്ധ്യമാകും. ബന്ധുമിത്രാദികളെ കണ്ടുമുട്ടാൻ അവസരം ലഭിക്കും. നൂതന വസ്ത്രാഭരണാദികൾ സമ്മാനമായി ലഭിക്കും. പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും.സഹോദരഗുണം ലഭിക്കും. സർക്കാർ ആനുകൂലങ്ങൾ ലഭിക്കും.
പൂരാടം: സാമ്പത്തികലാഭം പ്രതീക്ഷിക്കാം. സന്താനങ്ങളാൽ മനഃസന്തോഷം വർദ്ധിക്കും. സാഹിത്യ രംഗത്തുള്ളവർക്ക് പ്രശസ്തി ലഭിക്കും. ഗൃഹത്തിൽ ബന്ധുസമാഗമത്തിന് സാദ്ധ്യത. അധിക ചെലവുകൾ വർദ്ധിക്കും. നൂതന വസ്ത്രാഭരണാദികൾ സമ്മാനമായി ലഭിക്കും.
ഉത്രാടം: സഹോദരഗുണം ലഭിക്കും. ദമ്പതികൾ തമ്മിൽ അഭിപ്രായവ്യത്യാസം വരാം. ബിസിനസ് തുടങ്ങാൻ ശ്രമിക്കുന്നവർക്ക് അനുകൂല സമയമല്ല. കർമ്മഗുണം ലഭിക്കും. സംഗീതാദികലകളിൽ താത്പര്യം വർദ്ധിക്കും. മാനസിക സംഘർഷം വർദ്ധിക്കും. വെള്ളിയാഴ്ച ദിവസം അനുകൂലം.
തിരുവോണം: സംഗീതാദികലകളിൽ താത്പര്യം വർദ്ധിക്കും. ആരോഗ്യപരമായി നല്ല കാലമല്ല. തൊഴിൽരഹിതർക്ക് ജോലി ലഭിക്കാൻ തടസംനേരിടും. സ്ഥലമോ വീടോ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അഡ്വാൻസ് തുക നൽകാൻ സാധിക്കും. കർമ്മസംബന്ധമായി ധാരാളം യാത്രകൾ ആവശ്യമായി വരും. ബന്ധുക്കളുമായി ഒത്തുപോകാൻ ശ്രമിക്കുക.വ്യാഴാഴ്ച ദിവസം അനുകൂലം.
അവിട്ടം: ഉദ്യോഗ ഗുണം ഉണ്ടാകും. സന്താനങ്ങൾ മുഖേന മനഃസമാധാനം കുറയും. ദാമ്പത്യജീവിതം സന്തോഷ പ്രദമായിരിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. പിതാവിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. വെള്ളിയാഴ്ച ദിവസം അനുകൂലം.
ചതയം: സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. സഹോദര ഗുണം ലഭിക്കും. സർക്കാർ ആനുകൂലങ്ങൾ ലഭിക്കും. വിവാഹാദി കർമ്മങ്ങളിൽ പങ്കെടുക്കും. സാമ്പത്തിക രംഗത്ത് കർശന നിലപാടുകൾ എടുക്കും. പല വിധത്തിലുള്ള ചിന്തകൾ മനസിനെ അലട്ടും. മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. വ്യാഴാഴ്ച ദിവസം അനുകൂലം.
പൂരുരുട്ടാതി: മനസിന് സന്തോഷം ലഭിക്കും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങൾക്ക് അനുകൂല സമയം. സാമ്പത്തികനേട്ടത്തിന് സാദ്ധ്യത. ഗൃഹനിർമ്മാണത്തിന് ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം. ബന്ധുമിത്രാദികളിൽ നിന്നും അപ്രതീക്ഷിതമായ എതിർപ്പുകളെ തരണം ചെയ്യേണ്ടി വരും. വ്യാഴാഴ്ച ദിവസം അനുകൂലം.
ഉത്രട്ടാതി: മംഗളകാര്യങ്ങളിൽ പങ്കെടുക്കും.വിദ്യാർത്ഥികൾക്ക് അനുകൂല സമയം കർമ്മപുഷ്ടി ഉണ്ടാകും. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. സന്താനങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രതീക്ഷകൾ പൂവണിയും. വെള്ളിയാഴ്ച ദിവസം അനുകൂലം.
രേവതി: പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. സന്താനങ്ങളാൽ മനഃസന്തോഷം വർദ്ധിക്കും. സഹോദരഗുണം ലഭിക്കും. വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കാൻ സാധിക്കും. പ്രതീക്ഷിക്കാത്ത സമയത്ത് ചില ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടതായി വരും. ഗൃഹനവീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടും.