
വോട്ടവകാശം വിനിയോഗിക്കാൻ യുവജനത പരമാവധി ശ്രദ്ധിക്കണമെന്ന് നടി പാർവതി തിരുവോത്ത്. ഇപ്പോഴത്തെ നാടിന്റെ അവസ്ഥ വച്ച് നമ്മൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണെന്നും പാർവതി പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കിക്കുകയായിരുന്നു പാർവതി.
തിരഞ്ഞെടുപ്പ് ആയതുകൊണ്ടുതന്നെ ഷൂട്ടിംഗ് സംബന്ധമായ തിരക്കുകൾ മാറ്റിവച്ച് വോട്ട് ചെയ്യാൻ വന്നതാണെന്ന് പാർവതി പറഞ്ഞു. എല്ലാ ഇലക്ഷനും താൻ ഉണ്ടാകാറുണ്ടെന്നും അത് പ്രധാനമാണെന്നും താരം കൂട്ടിച്ചേർത്തു. 'ഇപ്പോഴത്തെ നാടിന്റെ അവസ്ഥ വച്ച് നമ്മൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണ്. പ്രത്യേകിച്ച് യുവജനത. അവർക്കിടയിൽ എത്രത്തോളം അവയർനെസ് സൃഷ്‌ടിക്കാൻ കഴിയുമോ അത്രത്തോളം സൃഷിടിക്കണം. പലർക്കും ഇപ്പോഴും വോട്ടർ ഐടി ഇല്ല'. അത് നല്ലകാര്യമല്ലെന്നും പാർവതി തിരുവോത്ത് പറഞ്ഞു.