indrajith-

മലയാളികളുടെ പ്രിയ താര ദമ്പതികളാണ് ഇന്ദ്രജിത്തും പൂർണിമയും. കഴിഞ്ഞയാഴ്ചയായിരുന്നു ഇരുവരുടെയും 18ാമത്തെ വിവാഹവാർഷികം ആഘോഷിച്ചത്. കൂട്ടത്തിൽ മറ്റൊരു പ്രത്യേകതയും ആ ദിവസത്തിനുണ്ടായിരുന്നു. പൂർണിമയുടെ പിറന്നാളും വിവാഹവാർഷികവും ഒരേ ദിവസമാണ്. അതുകൊണ്ട് തന്നെ ആഘോഷങ്ങളും ഇരുവരും ചേർന്ന് ഗംഭീരമാക്കിയിരുന്നു. 'ഇത് ദുഷ്‌കരമായൊരു വർഷമാണ്. പക്ഷേ ഞങ്ങളുടെ സ്‌നേഹം കൂടുതലായിരുന്നു. ഒന്നിച്ചുള്ള ഒരുപാട് നല്ല നിമിഷങ്ങൾ, തമാശകൾ നിറഞ്ഞതും വിനോദവുമൊക്കെയായിരുന്നു. വരാനിരിക്കുന്ന വർഷവും ഇതുപോലെ തിളങ്ങി നിൽക്കട്ടേ. എന്റെ ശക്തിയുടെ നെടുംതൂണായി നിൽക്കുന്നതിന് നന്ദി. നിനക്ക് എന്റെ ജന്മദിനാശംസകളും വിവാഹ വാർഷിക മംഗളങ്ങളും.'– ഇതായിരുന്നു ഇന്ദ്രജിത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്. 'നിയമപരമായി പ്രായപൂർത്തിയായ രണ്ടു കുട്ടികൾ ഒന്നാം വിവാഹവാർഷികം ആഘോഷിക്കുന്നു' എന്നായിരുന്നു ചിത്രങ്ങൾക്ക് പൂർണിമ നൽകിയ കുറിപ്പ്. ഇരുവരും ആശംസകൾ നേരാൻ സഹപ്രവർത്തകരും ആരാധകരും മറന്നില്ല.