bindi

മുഖം കഴുകിയാൽ പൗഡർ ഇടണമെന്ന് നിർബന്ധമുള്ളവരാണ് മിക്ക മലയാളികളും. മുഖചർമ്മത്തിലും ശരീരത്തിലും കാണപ്പെടുന്ന കുത്തുകളും പാടുകളും മാറ്റി മുഖവും മേനിയും മിനുക്കൽ മാത്രമല്ല, പൗഡർ ചർമ്മത്തിന് ചെറിയതോതിൽ മൃദുത്വവും നൽകുന്നുണ്ട്. അമിതവിയർപ്പുള്ളവ‌ർ കക്ഷത്തിലും മറ്റും പൗഡറിടുന്നത് ഏറെ പ്രയോജനകരമാണ്. തുടകൾ തമ്മിൽ ഉരഞ്ഞു പൊട്ടുന്നവർക്കും കക്ഷത്ത് വിയർപ്പ് ഗന്ധം ഉള്ളവർക്കും ടാൽക്കം പൗഡർ ഗുണം ചെയ്യും. ടാൽക്ക് ആണ് പൗ‌ഡറിലെ പ്രധാന ചേരുവ. പൗഡറിലെ മാഗ്നീഷ്യം കാർബണേറ്റാണ് എണ്ണമയം ഒപ്പിയെടുക്കുന്ന വസ്തു. ടൈറ്റാനിയം ഡയോക്സൈഡ്, സിങ്ക് ഓക്സൈഡ്, സ്റ്റാർച്ച് പ്രസിപ്പിറ്റേറ്റഡ് ചോക്ക് ഇവ വിയർപ്പും എണ്ണമയവും വലിച്ചെടുക്കുന്നു. കോൺസിൽക്കോ റോസിൽക്കോ ആകും സുഗന്ധത്തിനായി ചേർക്കുക. മുഖത്ത് മാത്രം ഇടാൻ നിറം ചേർത്ത കംപ്രസ്ഡ് പൗഡറും ലൂസ് പൗഡറും ഉണ്ട്. ആന്റിഫംഗൽ മരുന്നുകളായ ക്ലോട്രെമസോൾ, മൈക്കനസോൾ എന്നിവചേർത്തുണ്ടാക്കുന്ന മരുന്നുകളുമുണ്ട്. ബേബിപൗഡറിൽ സുഗന്ധത്തിനായി അല്‌പം ആരോമ ഓയിലും ഉപയോഗിക്കുന്നുണ്ട്. അതായാത്, കെമിക്കലുകൾ തന്നെയാണ് പൗഡറിന്റെ അടിസ്ഥാനം. ഇതൊക്കെയായതു കൊണ്ട് തന്നെ പൗഡർ ഉപയോഗിക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

പൊട്ട്തൊടുന്നത് മുഖസൗന്ദര്യത്തിന് പൂർണത നൽകുമെന്നാണ് സൗന്ദര്യസങ്കല്‌പം. ചിലർ സൗന്ദര്യവസ്‌തുവായി കാണുമ്പോൾ മറ്റുചിലർ സൗഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായിട്ടാണ് കാണുന്നത്. എന്തായാലും പൊട്ടുതൊടുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾകൂടി ഇനി ശ്രദ്ധിക്കുക.