hyundai-staria

ഹ്യുണ്ടായിയുടെ പുതിയ സെവൻ സീറ്റർ എം.പി. വിയുടെ പേര് സ്റ്റാറിയ എന്നായേക്കുമെന്നാണ് സൂചന. ഹ്യുണ്ടായി അടുത്തിടെ ട്രേഡ്മാർക്ക് സ്വന്തമാക്കിയ പേരാണിത്. ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെയും കമ്പനിയുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല. സ്റ്റാറിയ എന്ന പേര് ഓട്ടോമൊബൈൽ വാൻ, വാഗൺ, ഇലക്ട്രിക് വാഹനങ്ങൾ, ഹൈബ്രിഡ് വാഹനങ്ങൾ എന്നിവയ്‌ക്ക് വേണ്ടിയാണ് ഹ്യുണ്ടായി എടുത്തിരിക്കുന്നത്. ഇന്ത്യയിലാണ് ഈ വാഹനം പ്രധാനമായും നിർമ്മിക്കുക. മഹീന്ദ്ര മരാസോ, മാരുതി എർട്ടിഗ തുടങ്ങിയ മോഡലുകളാണ് എതിരാളികൾ.