
ലൂവിയ കളേഴ്സിന്റെ ബാനറിൽ സൗഹൃദ കൂട്ടായ്‌മ നിർമ്മിച്ച 'മനസിൽ അയ്യൻ' അയ്യപ്പഭക്തി ഗാനം കഴിഞ്ഞദിവസം റിലീസായി. നടനും തിരക്കഥാകൃത്തുമായ വിഷ്‌ണു ഉണ്ണികൃഷ്‌ണൻ, മുരളി ഗോപി, നടി മാർഗ്രറ്റ് ആന്റണി, റിയാലിറ്റി ഷോ ഫെയിം വൈശാഖൻ അനിൽ, ചിന്നു ചാന്ദ്‌നി എന്നിർ തങ്ങളുടെ ഫേസ് ബുക്ക് പേജ് വഴിയാണ് ആൽബം റിലീസ് ചെയ്‌തത്.
കെ സി അശോക് സംഗീതം നൽകി ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് വി പി വിപിനാണ്. ക്രിയേറ്റീവ്: രാജേശ്വരൻ, ഓർക്കസ്ട്രേഷൻ: ജിജോ സച്ചിൻ, വയലിൻ: സൂരജ് കുമാർ, കോറസ്: സജി.എ എസ്, ഹരീഷ് കാർത്തികേയൻ.
ആഷിഖ് ക്യാമറ കൈകാര്യം ചെയ്‌തിരിക്കുന്ന ആൽബം ലൂവിയ കളേഴ്സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. പുതിയ കലാകാരന്മാരുടെ കഴിവുകൾ മറ്റുളളവരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായാണ് മഴയുടെ സ്‌പാനിഷ് പദമായ 'ലൂവിയ'യും നിറങ്ങളുടെ അമേരിക്കൻ ഇംഗ്ളീഷ് പദവും ചേർത്ത് LLUVIA COLORS ന് (മഴ നിറങ്ങൾ) തുടക്കമിട്ടത്.