vespa

ഇന്ത്യയ്‌ക്ക് വേണ്ടി പുതിയ ഇലക്ട്രിക് വാഹനത്തെ പുറത്തിറക്കാൻ ഒരുങ്ങുകയാണ് വെസ്‌പ. യൂറോപ്യൻ രാജ്യങ്ങളിൽ മന്നേ തന്നെ ഇലക്ട്രിക്കിൽ വെസ്‌പ എത്തിയെങ്കിലും ഇന്ത്യയിൽ പുതിയ മോഡലിനെയാകും കമ്പനി അവതരിപ്പിക്കുക. വെസ്‌പ ഇലക്ട്രിക്ക എന്ന മോഡലാണ് യൂറോപ്യൻ വിപണിയിലുള്ളത്. പരമ്പരാഗത രൂപത്തിൽ മോഡൺ ഫീച്ചേഴ്സ് ഉൾക്കൊണ്ടാണ് ഈ ഇലക്ട്രിക് സ്‌കൂട്ടർ എത്തിയിട്ടുള്ളത്. നാല് മണിക്കൂറിൽ ഫുൾ ചാർജ് ചെയ്യാൻ കഴിയും. എന്നാൽ ഇന്ത്യയിലെ റോഡിന്റെ അവസ്ഥയും ചാർജിംഗ് സംവിധാനങ്ങളുമൊക്കെ പരിഗണിച്ചാകും ഇലക്ട്രിക് പതിപ്പ് അവതരിപ്പിക്കുക. 2022 ലാകും വാഹനം വിപണിയിലെത്തുക.