കെ.ടി.എം ഡ്യൂക്ക് ശ്രേണിയിലെ കുഞ്ഞൻ ബൈക്കായ ഡ്യൂക്ക് 125 പുതിയ ലുക്കിൽ വീണ്ടുമെത്തിയിരിക്കുകയാണ്. 1.50 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. ബി എസ് നാല് എൻജിനുള്ള 125 ഡ്യൂക്കുമായി താരതമ്യം ചെയ്താൽ പുതിയ ബൈക്കിന് 15,000 രൂപയോളം വർദ്ധനവുണ്ട്.
പരിഷ്കരിച്ച ഫ്രെയിമാണ് പുതുക്കിയ ഡ്യൂക്കിന്റെ പ്രത്യേകത. സെറാമിക് ഓറഞ്ച്, ഇലക്ട്രോണിക്സ് ഓറഞ്ച് എന്നീ നിറങ്ങളിലാണ് പുതിയ 125 ഡ്യൂക്ക് എത്തിയിട്ടുള്ളത്.